US, NATO ഉദ്യോഗസ്ഥരുടെ പാസ്‌വേഡുകള്‍ ഓണ്‍ലൈനില്‍!

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 9 ജനുവരി 2012 (17:50 IST)
ഹാക്കര്‍മാര്‍ നടത്തിയ വിദഗ്ദ്ധമായ ഓപ്പറേഷനിലൂടെ ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇമെയില്‍ അക്കൌണ്ടുകള്‍ തകര്‍ത്തു. നാറ്റോ ഉന്നതരുടെ അക്കൌണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഇവരുടെഇമെയില്‍ അഡ്രസുകളും പാസ്‌വേഡുകളും ഹാക്കര്‍മാര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അജ്ഞാതരായ ഹാക്കര്‍ ഗ്രൂപ്പ് ആണ് 221 ബ്രിട്ടിഷ് മിലിട്ടറി ഉദ്യോഗസ്ഥരുടേയും 242 നാറ്റോ സ്റ്റാഫുകളുടേയും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. ഇവരുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും വിലാസങ്ങളുമെല്ലാം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് ദി ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ സെക്യൂരിറ്റി ഫേം ആയ സ്ട്രാറ്റ്ഫോഡ് സബ്സ്ക്രൈബ് ചെയ്യുന്നവരാണ് ഈ ഉദ്യോഗസ്ഥരെല്ലാം. ഇതുവഴിയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :