16കാരി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ കാമുകന്‍ ദേഷ്യപ്പെട്ട മുത്തച്ഛനെ വെടിവച്ചുകൊന്നു!

Detroit, Shot, Granddaughter, Boyfriend, ഡെട്രോയിറ്റ്, കൊലപാതകം, കൊച്ചുമകള്‍, കാമുകന്‍
ഡെട്രോയിറ്റ്| Last Updated: വ്യാഴം, 11 ഏപ്രില്‍ 2019 (15:39 IST)
വിയറ്റ്‌നാം യുദ്ധത്തിലെ പോരാളിയായ എഴുപതുകാരനെ കൊച്ചുമകളുടെ കാമുകന്‍ വെടിവച്ചുകൊന്നു. ഡെട്രോയിറ്റിലെ വസതിയിലാണ് സംഭവം നടന്നത്. ജാമി മിന്‍സ് എന്ന വൃദ്ധനാണ് കൊല്ലപ്പെട്ടത്. 16കാരിയായ കൊച്ചുമകളുടെ കാമുകനാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് 16കാരനായ ഒരു കുട്ടി പിടിയിലായിട്ടുണ്ട്. ജാമി മിന്‍സിന്‍റെ കൊച്ചുമകള്‍ ഈ കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ജാമി മിന്‍സ് കൊച്ചുമകളുടെ കാമുകനോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകന്‍ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ ജാമി മിന്‍സ് തത്സമയം മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :