24 മണിക്കൂറിനുള്ളില്‍ രണ്ട് ഭാര്യമാര്‍!

മുള്‍ട്ടാന്‍| WEBDUNIA| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2010 (12:10 IST)
പാകിസ്ഥാനിലെ ഒരു യുവാവ് പാരമ്പര്യവും പ്രണയവും സന്തുലനം ചെയ്യാന്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് യുവതികളെ വേള്‍ക്കുന്നതിന് നിര്‍ബന്ധിതനായി!

പാകിസ്ഥാന്‍ നിയമം അനുസരിച്ച് ഒരാള്‍ക്ക് നാല് ഭാര്യമാര്‍ വരെ ആകാം. എന്നാല്‍, ഒരു വിവാഹം കഴിഞ്ഞ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാവും ആദ്യ ഭാര്യയുടെ സമ്മതത്തോടെ രണ്ടാം വിവാഹം നടക്കുക. എന്നാല്‍, അസ്‌ഹര്‍ ഹൈദിരി എന്ന 23 കാരന്റെ രണ്ടാം വിവാഹത്തിന് ആദ്യ വിവാഹവുമായി വെറും 24 മണിക്കൂറിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഹുമൈറ കാസിം എന്ന 28 കാരിയുമായി അസ്‌ഹറിന്റെ വിവാഹം വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതായിരുന്നു. അതേസമയം, 21 കാരിയായ റുമാന അസ്‌ലമിനെ അസ്‌ഹര്‍ പ്രണയിച്ചു പോവുകയും ചെയ്തു!

ഇരു കൂട്ടരെയും പിണക്കാന്‍ അസ്‌ഹര്‍ തയ്യാറായില്ല. രണ്ട് യുവതികളോടും വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു. രണ്ട് പേരെയും വിവാഹം ചെയ്യാന്‍ ഒരുക്കമാണെന്നും അറിയിച്ചു. ഇരുവര്‍ക്കും ഇക്കാര്യം പൂര്‍ണ സമ്മതം!

ഞായറാഴ്ച വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം നടന്നു. തിങ്കളാഴ്ചയാണ് പ്രണയിനി റുമാന അസ്‌ലമുമായുള്ള വിവാഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :