മലാല യൂഫസ്ഫായ്- 2012ല്‍ ഒന്നാം സ്ഥാനത്തെത്തിയ പേരാണിത്. താലിബാന്‍ ഭീകരരുടെ വെടിയേറ്റ പാക് സാമൂഹ്യപ്രവര്‍ത്തകയായ മലാലയുടെ പേര് പോയവര്‍ഷത്തെ പ്രധാന പേരുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതായി ഗ്ലോബര്‍ ലാംഗ്ല്വേജ് മോണിറ്റര്‍ നടത്തിയ സര്‍വെ പറയുന്നു.
ലോകാവസാനം ഉണ്ടാകും എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു കഴിഞ്ഞവര്‍ഷം. ലോകാവസാനവുമായി ബന്ധപ്പെട്ട Apocalypse ആണ് 2012ല്‍ ഒന്നാം സ്ഥാനത്തെത്തിയ വാക്ക്. ദക്ഷിണ കൊറിയക്കാരന്‍ സൈയുടെ യൂട്യൂബ് ഹിറ്റ് ‘ഗങ്നം സ്റ്റൈല്‍’ ആണ് 2012ലെ ആകര്‍ഷകവാക്യം.
മലാല, ന്യൂടൌണ്‍, കേറ്റ് മിടില്‍ടണ്‍, ബരാക്ക് ഒബാമ, മിറ്റ് റോംനി, ലണ്ടന്‍ ഒളിമ്പിക്സ് തുടങ്ങിയവയാണ് 2012ല്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയ പേരുകള്‍.