2008 ല്‍ അഫ്ഗാനില്‍ നിരവധി മരണം

കാബൂള്‍| WEBDUNIA| Last Modified തിങ്കള്‍, 30 ജൂണ്‍ 2008 (15:52 IST)

2008 ല്‍ ഇതുവരെ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ വിവിധ ഏറ്റുമുട്ടലുകളിലായി 700 ഓളം പേര്‍ മരിച്ചതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. താലിബാന്‍ സേനയ്ക്കെതിരെ നാറ്റോ - അമേരിക്കന്‍ സഖ്യസേന നടത്തിയ ആക്രമണത്തില്‍ മാത്രം 255 പേര്‍ മരിച്ചു.

വിമത സേന വിവിധ സ്ഥലങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 422 ആണ്. ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിസ്ഥാനിലെ റിലീഫ് കോര്‍ഡിനേറ്ററായ സര്‍ ജോണ്‍ ഹോംസ് അറിയിച്ചതാണിത്.

ഇതല്ലാതെ മറ്റ് 21 പേര്‍ മരിച്ചതിനെ കുറിച്ച് വിശദമായ വിവരമൊന്നുമില്ല. ഏറ്റുമുട്ടലിലും മറ്റുമായി ഇക്കൊല്ലം ഇതുവരെ മരിച്ച സാധാരണക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒട്ടാകെ മരിച്ച സാധാരണക്കാരുടെ എണ്ണം 430 മാത്രമായിരുന്നു.

താലിബാന്‍ സേനയുടെ സാന്നിദ്ധ്യം ഏറെയുള്ള തെക്കന്‍ അഫ്ഗാനിലാണ് സാധാരണക്കാര്‍ ഏറ്റവും അധികം മരിച്ചിട്ടുള്ളത്. താലിബാന്‍ ഭരണം അവസാനിപ്പിച്ച ശേഷം രാജ്യസുരക്ഷയ്ക്കാന്‍ ഏകദേശം 70,000 ഓളം വിദേശ ഭടന്മാരാണ് അഫ്ഗാനില്‍ സേവനം അനുഷ്ഠിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :