ചണ്ഡീഗഡ്|
AISWARYA|
Last Modified തിങ്കള്‍, 18 സെപ്റ്റംബര്‍ 2017 (12:40 IST)
ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീത് ഇന്‍സാനെ നേപ്പാളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേപ്പാളിലെ ധരന്‍ ഇത്തേഹാരി പ്രദേശത്തുനിന്ന് ഹണിപ്രീതിനെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
നേപ്പാളിലെ സുന്‍സാരി മൊറാംഗ് ജില്ലയില്‍ ഒളിച്ചുകഴിയുകയാണെന്ന് ചില വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഹണിപ്രീത് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്ക് കടന്നതായി ഉദയ്പൂരില്‍ നിന്നും ശനിയാഴ്ച അറസ്റ്റിലായ ദേരാ സച്ചാ പ്രവര്‍ത്തകനും ഗുര്‍മീതിന്റെ സഹായിയുമായ പ്രദീപ് എന്ന വിക്കി വെളിപ്പെടുത്തിയിരുന്നു.
ഗുര്‍മീന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ജിം ട്രെയിനര്‍ രംഗത്ത് വന്നിരുന്നു . ഹണിപ്രീതി ഇപ്പോള്‍ കത്രീന കൈഫിനെ പോലെ
സീറോ സൈസിലെത്താനുള്ള ശ്രമത്തിലാണെന്ന് ജിം ട്രെയിനറുടെ വെളിപ്പെടുത്തല്‍. ഇന്ത്യാ ടുഡേയ്ക്ക് ഹണിപ്രീതിന്റെ ജിം ട്രെയിനര്‍ നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.