സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യക്കാരന്‍റെ ‘മഹാകളി’!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
അമേരിക്കയിലെ ദേശീയ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ അരവിന്ദ് മഹാംകളി ചാമ്പ്യനായി. 2011ലും 2012ലും തുടര്‍ച്ചയായി മൂന്നാം സ്ഥാനക്കാരനായിരുന്ന ഈ 13കാരന്‍ 11 പേരെ തോല്‍പ്പിച്ചാണ് ഒന്നാമനായത്. ഇന്ത്യന്‍ വംശജനായ പ്രണവ് ശിവശങ്കറാണ് രണ്ടാമതെത്തിയത്.

30000 അമേരിക്കന്‍ ഡോളറും ട്രോഫിയുമാണ് സമ്മാനം. 2500 ഡോളറിന്‍റെ സമ്പാദ്യ ബോണ്ട്‌, 5000 ഡോളറിന്‍റെ സ്കോളര്‍ഷിപ്പ്‌, 2600 ഡോളര്‍ വില വരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയും ഒന്നാം സ്ഥാനക്കാരന് ലഭിക്കും.

ഹൈദരാബാദ്‌ സ്വദേശിയായ അരവിന്ദ്‌ മഹാംകളി ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്‌ താമസം. ഇത്തവണ സെമിയില്‍ 15 പേര്‍ ഇന്ത്യന്‍ വംശജരായിരുന്നു. ഇതില്‍ ആറുപേര്‍ പെണ്‍കുട്ടികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :