സ്വവര്‍ഗരതിക്കാര്‍ കൂട്ടത്തോടെ വിവാഹിതരായി

ന്യൂയോര്‍ക്ക്| WEBDUNIA|
മാന്‍‌ഹാട്ടണ്‍ മുതല്‍ വെള്ളച്ചാട്ടം വരെയുള്ള മേഖലയിലെ നൂറ് കണക്കിന് ആണ്‍ സ്വവര്‍ഗരതിക്കാര്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ മംഗല്യ സ്വപ്നങ്ങള്‍ക്ക് പൂര്‍ത്തീകരണം നേടി. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ആണ്‍ സ്വവര്‍ഗരതിക്കാര്‍ തമ്മിലുള്ള വിവാഹം നിയമ വിധേയമാക്കി ഒരു മാസത്തിനു ശേഷമാണ് ഈ വിവാഹ മാമാങ്കം നടന്നത്. അയല്‍ സംസ്ഥാനമായ ന്യൂജഴ്സിയില്‍ നിന്നുപോലും സ്വവര്‍ഗപ്രേമികള്‍ ന്യൂയോര്‍ക്കിലേക്ക് കല്യാണത്തിനായി എത്തി.

ഇതില്‍ പലരുടെയും ബന്ധങ്ങള്‍ 40 മുതല്‍ 50 വരെ വര്‍ഷം പഴക്കമുള്ളതായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും സന്തോഷാശ്രുക്കളുമായി ചടങ്ങുകള്‍ മോടിയില്‍ തന്നെ നടന്നു.

ന്യൂയോര്‍ക്കില്‍ നിന്ന് വളരെ അകലയുള്ള ഹവാലിയില്‍ നിന്നാണ് വിദ്യാര്‍ത്ഥികളായ രണ്ട് യുവ സ്വവര്‍ഗപ്രേമികള്‍ തങ്ങളുടെ മാംഗല്യ സാഫല്യത്തിനായി എത്തിയത്. കൊഡി നഗനുമയും സ്യൂ യെനും ഒരു വര്‍ഷമായി ഡേറ്റിംഗിലാണ്. ‘‘കൊഡിയുമായാണ് ഭാവി ജീവിതം നയിക്കേണ്ടതെന്ന് എനിക്ക് തീര്‍ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ അതിയായി പ്രേമിക്കുന്നു’’- യെന്‍ വികാര വിവശതയോടെ വ്യക്തമാക്കുന്നു.

ആണ്‍ സ്വവര്‍ഗവിവാഹം നിയമ വിധേയമാക്കിയ ന്യൂ ഹാംപെയര്‍, ഐയോവ, വെര്‍മോന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ഇതോടെ ന്യൂയോര്‍ക്കും ചേര്‍ന്നിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ജൂണ്‍ 24നാണ് ആണ്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമവിധേയമാക്കിയത്. ആണ്‍ സ്വവര്‍ഗവിവാഹിതര്‍ക്ക് മിശ്ര വിവാഹിതരുടെ അതേ ആനുകൂല്യങ്ങളും അവകാശങ്ങളും ഇവിടെ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :