സ്ത്രീകളുടെ മുടി വെട്ടിയ സ്വവര്‍ഗാനുരാഗിക്ക് 200 ചാട്ടയടി!
റിയാദ്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സ്വവര്‍ഗാനുരാഗിയായ ബ്യൂട്ടീഷ്യന് സൌദിയില്‍ 200 ചാട്ടയടി. സ്ത്രീകളുടെ മുടി വെട്ടുകയും ടാറ്റൂ പതിക്കുകയും മറ്റും ചെയ്തതിനാണ് ശിക്ഷ. ജിദ്ദ ജില്ലാ കോടതി ഇയാള്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചു.
രഹസ്യമായി വീടുകള്‍ സന്ദര്‍ശിച്ച് സ്ത്രീകളുടെ മുടി വെട്ടുക, മേക്കപ്പ് ചെയ്യിക്കുക, ടാറ്റൂ പതിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ ചെയ്തിരുന്നത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയായ ഇയാള്‍ ‘മാസ്റ്റര്‍ ഓഫ് ടാറ്റൂസ്’ എന്നാണ് അറിയപ്പെടുന്നത്.
അല്‍- റവാദില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ബ്യൂട്ടീഷ്യനെ കുടുക്കിയത്. ഹെയര്‍ ഡൈയും കത്രികയും മറ്റുമായി ഒരു വീട്ടിലേക്ക് പുറപ്പെട്ട ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
സ്ത്രീകള്‍ അന്യരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് സൌദിയില്‍ കര്‍ശന വിലക്കുണ്ട്. ടാറ്റൂ ഇസ്ലാം സംസ്കാരത്തിന് വിരുദ്ധമാണെന്നാണ് കരുതപ്പെടുന്നത്.