സൌദി: കുട്ടിയുടെ വിവാഹമോചനം പരിഗണിക്കും

റിയാദ്| WEBDUNIA| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2008 (13:32 IST)
സൌദി അറേബിയയില്‍ കുട്ടിയുടെ വിവാഹമോചന കേസ് കേള്‍ക്കാന്‍ കോടതി ഒരുങ്ങുന്നു. അന്‍പത് വയസ്കാരനെ വിവാഹം ചെയ്ത എട്ട് വയസുകാരിയുടെ കേസാണ് കോടതി പരിഗണിക്കുന്നത്.

കുട്ടിയുടെ അറിവോടെ അല്ലാതെ പിതാവാണ് അന്‍പത്‌കാരന് അവളെ വിവാഹം ചെയ്ത് നല്‍കിയത്. സൌദിയിലെ ‘അല്‍ വതന്‍’’ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിവാഹം റദ്ദാക്കാം കുട്ടിയുടെ മാതാവാണ് മുന്‍‌കൈ എടുക്കുന്നതെന്നാണ് സൂചന. എന്നാല്‍, കുട്ടിയുടെ പിതാവിന് ഇതിനോട് താല്പര്യമില്ലത്രേ.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അയല്‍ രാജ്യമായ യമനില്‍ ഒരു എട്ട് വയസുകാരിയുടെ വിവാഹം കോടതി റദ്ദാക്കിയിരുന്നു. ഈ കുട്ടിയെ ഒരു ഇരുപത്തി എട്ട്‌കാരനാണ് വിവാഹം ചെയ്തിരുന്നത്.

പലപ്പോഴും വലിയ തോതില്‍ പണം വാങ്ങിയാണ് കുട്ടികളെ മാതാപിതാക്കള്‍ വിവാഹം ചെയ്ത് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. പരമ്പരാഗത ശൈലിയുടെ ഭാഗമായും ഈ രീതി അവലംബിക്കുന്നവരുണ്ട്. അനധികൃതമായ ബന്ധങ്ങളില്‍ ചെന്ന് ചാടുന്നതില്‍ നിന്നും തടയുമെന്ന വിശ്വാസത്തിലാണിത്.

കുട്ടികളെ വിവാഹം ചെയ്യുന്ന രീതിക്ക് അറുതിവരുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :