സൗത്ത് സുഡാന്|
rahul balan|
Last Modified ശനി, 12 മാര്‍ച്ച് 2016 (00:27 IST)
സുഡാനില്‍ നടക്കുന്ന ക്രൂരതകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍. സൗത്ത് സുഡാനില്‍ സൈനികര്‍ക്ക് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നുവെന്ന് യു എന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുനഷ്യവകാശ സംഘടനയുടെ തലവന്‍ സെയ്ദ് റാദ് ആണ് വെളിപ്പെടുത്തിയത്.
സൈനികര്‍ക്ക് അവര്‍ ചെയ്യുന്ന സേവനത്തിന് പകരമായാണ് ബലാത്സംഗത്തിനുള്ള അനുമതി നല്‍കുന്നത്. ബലാത്സംഗത്തിനു പുറമെ കുട്ടികളെയും വികലാംഗരെയും ചുട്ടുകൊല്ലാറുണ്ടായിരുന്നുവെന്നും സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികര്‍ നടത്തുന്ന ഇത്തരം പ്രാവര്‍ത്തനങ്ങള്‍ രാജ്യത്തെ ആഭ്യന്തര കലാപങ്ങള്‍ക്കു വരെ വഴിയൊരുക്കാറുണ്ടെന്നും സെയ്ദ് പറയുന്നു.
പെണ്‍കുട്ടികളെ പീഡിപ്പിക്കന്നതിനു പുറമെ അവരുടെ മാതാപിതാക്കളെ ഇതു കാണാന്‍ നിര്‍ബന്ധിക്കുകയും എതിര്‍ത്താല്‍ മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്നും സെയ്ദ് വ്യക്തമാക്കുന്നു. പുറത്തുവരുന്ന കണക്കുകള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്ന ആക്രമണങ്ങളുടെ ചെറിയ ഒരു ശതമാനം മാത്രമാണെന്നും സെയ്ദ് പറയുന്നു. 2013ലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണിന് 2014ല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്.