സുപ്രീംകോടതി ഇടപെട്ട് സമോസയെ രക്ഷിച്ചു!

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇപ്പോള്‍ മറ്റ് പലഹാരങ്ങളേപ്പോലെയല്ല. പാകിസ്ഥാനില്‍ അതിന് അല്പം നിലയും വിലയുമൊക്കെ വന്നുകഴിഞ്ഞു. വിവാദത്തില്‍ കുടുങ്ങിയ സമോസയെ രക്ഷിക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ഇടപെട്ടതോടെയാണിത്.

സമോസയെ ചൊല്ലിയുള്ള തര്‍ക്കം പാക് സുപ്രീംകോടതി ഇടപെട്ട് തീര്‍പ്പാക്കുകയായിരുന്നു. സമോസയുടെ വില ആറു രൂപയായി നിശ്ചയിച്ച് പഞ്ചാബ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. പഞ്ചാബ് സര്‍ക്കാറും ഇവിടുത്തെ ബേക്കേഴ്സ് ആന്റ് സ്വീറ്റ് ഫെഡറേഷനുമാണ് സമോസയുടെ പേരില്‍ നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടത്.

സമോസയുടെ വില ആറു രൂപയായി നിശ്ചയിച്ച് ലഹോറിലെ സിറ്റി ഡിസ്ട്രിക്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. 2009-ല്‍ ആയിരുന്നു ഇത്. കൂടുതല്‍ വിലയ്ക്ക് സമോസ വില്‍ക്കുന്നവര്‍ക്ക് മജിസ്ട്രേറ്റ് പിഴ ചുമത്തുകയും ചെയ്തു. ഇതിനെതിരെ ബേക്കറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. അതോടെ വില നിശ്ചയിച്ചുള്ള ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :