സി ഐ എ: കാര്യക്ഷമതയില്ലെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍| WEBDUNIA|
അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി ഐ എ യുടെ ഉന്നത നേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അധികാരം വേണ്ടും വണ്ണം ഉപയോഗിച്ചിട്ടില്ലെന്ന് ചാ‍ര സംഘടനയുടെ തന്നെ നിരീക്ഷണ ഏജന്‍സി. അല്‍-ക്വൊയ്ദയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ സമഗ്രമായ പദ്ധതി ആവിഷ്കരിക്കുന്നതിലും സി ഐ എ പരാജയപ്പെട്ടുവെന്നാണ് കണ്ടെത്തല്‍.

അമേരിക്കയില്‍ സെപ്തംബര്‍ 11ന് ഉണ്ടായ ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് പേരെ തടയുന്നതിനുള്ള രണ്ട് അവസരങ്ങള്‍ സി ഐ എ നഷ്ടപ്പെടുത്തിയതായും നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 19 പേജുള്ള റിപ്പോര്‍ട്ടില്‍ സി ഐ എയുടെ ഉന്നത മേധാവികളും അവര്‍ക്ക് താഴെ ഉള്ളവരും ഗുരുതരമായ വീഴ്ച വരുത്തിയതായി ചുണ്ടിക്കാട്ടുന്നു.

ചാര സംഘടനയും അതിലെ ഓഫീസര്‍മാരും തൃപ്തികരമായ രീതിയിലല്ല ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതെന്ന് സി ഐ എ ഇന്‍സ്പെക്ടര്‍ ജനറല്‍ പറയുന്നു. കാര്യക്ഷമമായും സഹകരിച്ചും അവര്‍ പ്രവര്‍ത്തിക്കുന്നില്ല.

എന്നാല്‍, തന്‍റെ സ്വന്തം താല്പര്യപ്രകാരമല്ല സി ഐ എ ഡയറക്ടര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതെന്ന് സി ഐ എ ഡയറക്ടര്‍ മൈക്കല്‍ ഹേയ്ഡന്‍ വെളിപ്പെടുത്തി.പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ഈ മാസം അദ്യം ഒപ്പുവച്ച നിയമപ്രകാരമാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :