സിംബാബ്‌വേയില്‍ കോളറ പടരുന്നു

ഹരാരെ| WEBDUNIA|
സിംബാബ്‌വേയില്‍ കോളറ വ്യാപനം നിയന്ത്രിതാതീതമായി തുടരുന്നു. ഇതുവരെ 60000ത്തിലധികം പേര്‍ക്ക്‌ കോളറ ബാധിച്ചതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.

3000ലധികം പേര്‍ക്ക്‌ രാജ്യത്ത് പുതുതായി കോളറ ബാധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവരെ കോളറ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3161 ആണെന്ന്‌ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്‌. സിംബാബ്‌വേയിലെ സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിലല്ലെന്നും സമീപ ഭാവിയിലും ഈ സ്ഥിതി തുടര്‍ന്നേക്കുമെന്ന്‌ ലോകാരോഗ്യസംഘടന വക്താവ്‌ ഫെഡേല ചൈബ്‌ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ്‌ സിംബാബ്‌വേയില്‍ കോളറ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്‌. യുഎന്‍ ആരോഗ്യ ഏജന്‍സിയാണ്‌ കോളറ ബാധിച്ചവരുടെ എണ്ണം വ്യക്തമാക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :