സിംഗ്-ഒബാമ കൂടിക്കാഴ്ച ഏപ്രില്‍ 2ന്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 26 മാര്‍ച്ച് 2009 (09:29 IST)
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഏപ്രില്‍ രണ്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ്‌ഹൌസ് അറിയിച്ചു. ലണ്ടനില്‍ നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയിലാവും കൂടിക്കാഴ്ച.

ലണ്ടനില്‍ ഒബാമയും മന്‍‌മോഹന്‍ സിംഗും കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. മറ്റ് വിദേശ നേതാക്കളുമായും ഒബാമ കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ ഒന്നിന് ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്‍റാവോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍, റഷ്യന്‍ പ്രസിഡന്‍റ് മെദ്‌വദേവ് തുടങ്ങിയവരുമായും ഒബാമ ചര്‍ച്ച നടത്തുമെന്ന് വൈറ്റ്‌ഹൌസ് അറിയിച്ചു.

പാക്- അഫ്ഗാന്‍ പ്രശ്നം, സാമ്പത്തിക പ്രതിസന്ധി, ആഗോള താപനം തുടങ്ങിയ വിഷയങ്ങളാണ് ഒബാമ പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയിലെ വിഷയങ്ങള്‍. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമെന്ന് വൈറ്റ്‌ഹൌസ് അറിയിച്ചു.

ഒബാമയും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കുമിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :