സരബ്ജിത്‌ സിംഗിന്‍റെ വധശിക്ഷ റദ്ദാക്കി

ഇസ്ലാമബാദ്| WEBDUNIA|
PTI
വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിന്‍റെ റദ്ദാക്കി. സരബ്ജിത്തിന്‍റെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. സരബ്ജിത്തിനെ ഉടന്‍ ഇന്ത്യയിലേക്ക് വിട്ടയയ്ക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സരബ്ജിത് സിംഗിന്‍റെ വധശിക്ഷ റദ്ദാക്കിയ പാക് ഭരണകൂടത്തിന്‍റെ നടപടിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു. സരബ്ജിത്തിന്‍റെ ദയാഹര്‍ജി പ്രസിഡന്‍റ് ആസിഫ്‌ അലി സര്‍ദാരി അംഗീകരിക്കുകയായിരുന്നു. സരബ്ജിത്തിനെ ഉടന്‍ മോചിപ്പിക്കണമെന്ന് പാക്‌ നിയമമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1990ല്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിംഗിന് വധശിക്ഷ വിധിച്ചത്. 22 വര്‍ഷമായി സരബ്ജിത് പാക് തടവറയിലാണ്. സരബ്ജിത്തിന്‍റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :