ഷെറില്‍ കോള്‍ ബന്ധം വേര്‍പെടുത്തി

ലോസ് ആഞ്ചല്‍സ്| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (09:59 IST)
ഫുട്ബോള്‍ താരം ആഷ്‌ലി കോളുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് പോപ് താരം ഷെറില്‍ പിന്‍‌മാറി. ഷെറിലിന്‍റെ വക്താവ് സുന്ദരാജ് ശ്രീനിവാസനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഷെറിലിന്‍റെ ഈ തീരുമാനം.

തന്‍റെ ഭര്‍ത്താവ് വിശ്വാസ വഞ്ചന നടത്തിയതായി ടാബ്‌ലോയിഡ് പത്രങ്ങളില്‍ വാര്‍ത്ത വന്നതാണ് ഷെറിലിനെ ഏറെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് അവര്‍ യുഎസിലേക്ക് പോയിരിക്കുകയാണ്. ഈ ബുദ്ധിമുട്ടേറിയ വേളയില്‍ തന്‍റെ സ്വകാര്യതയെ അംഗീകരിക്കാന്‍ അവര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ വക്താവ് തയ്യാറായില്ല.

വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ചെല്‍‌സി ക്ലബ് വിസമ്മതിച്ചു. ഇത് ആഷ്‌ലിയുടെ വ്യക്തിപരമായ കാര്യമാണെന്നും എന്നാല്‍ ക്ലബ് തുടര്‍ന്നും അതിനാലാവും വിധം താരത്തിനും കുടുംബത്തിനും പിന്തുണ നല്‍കുമെന്നും ചെല്‍‌സി വക്താവ് അറിയിച്ചു.

2006 ലാണ് ഇംഗ്ലീഷ് താരം ആഷ്‌ലിയും ഷെറിലും വിവാഹിതരായത്. എന്നാല്‍ 2008 ആദ്യത്തോടെ ആഷ്‌ലി വിശ്വാസ വഞ്ചന നടത്തിയെന്ന ആരോപണങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണത്. അടുത്തിടെ ആഷ്‌ലി മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതാണ് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :