ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന മരിക്കണമെന്ന് ഫേസ്ബുക്കില്‍ കമന്റ് ചെയ്തയാള്‍ക്ക് ജയില്‍ശിക്ഷ. ബംഗ്ലാദേശി യൂനിവേഴ്സിറ്റി ലക്ചര്‍ ആയ രുഹുല്‍ ഖണ്ടാകറിനെയാണ് രാജ്യത്തെ ഹൈക്കോടതി ശിക്ഷിച്ചത്. ആറ് മാസം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ പഠിക്കുന്ന ഇയാള്‍ വിധി പ്രസ്താവിക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
കഴിഞ്ഞ വര്‍ഷമാണ് ഖണ്ടാകര്‍ ഫേസ്ബുക്കില്‍ വിവാദ കമന്റ് പോസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രശസ്ത സംവിധായകനായ താരിഖ് മസൂദ് ഒരു റോഡപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. ബംഗ്ലാദേശില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ ഖണ്ടാകര്‍ രൂക്ഷമായി പ്രതികരിച്ചു. “ഡ്രൈവിംഗ് നന്നായി അറിയാത്തവര്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. നിരവധി പേര്‍ മരിക്കുന്നു. എന്തുകൊണ്ട് ഷെയ്ക്ക് ഹസീന മരിക്കുന്നില്ല? - ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ പ്രധാനമന്ത്രിയുടെ അനുയായികള്‍ പ്രതിഷേധിച്ചു.
ഖണ്ടാകറിനോട് ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയെത്താന്‍ കോടതി ആവശ്യപ്പെട്ടു. ഇയാള്‍ ജോലി ചെയ്യുന്ന യൂനിവേഴ്സ്റ്റിറ്റിയോടും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.