ഷഹാബുദ്ദീന് അല്ല, പര്‍വേശ് അഷ്റഫ് പാക് പ്രധാനമന്ത്രിയായേക്കും
ഇസ്ലാമാബാദ്|
WEBDUNIA|
PTI
PTI
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മഖ്ദൂം ഷഹാബുദ്ദീനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇന്ന് തെരഞ്ഞെടുക്കും എന്നാണ് റിപ്പോര്‍ട്ട്. രാജാ പര്‍വേശ് അഷ്റഫിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഖമര്‍ സൈമന് ഖൈറയെയും പരിഗണിക്കുന്നുണ്ട്.
പ്രതിപക്ഷത്ത് നിന്ന് പാകിസ്ഥാന് മുസ്ലിം ലീഗ് നവാസ് വിഭാഗം മെഹ്താബ് അബ്ബാസിയെയും ജമിയത്ത് ഉലെമ മൌലാന ഫസ്ലുര് റഹ്മാനെയും രംഗത്തിറക്കിയിട്ടുണ്ട്. ഇവര്‍ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.
മഖ്ദൂം ഷഹാബുദ്ദീന് വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടു പിന്നാലെയാണ് മയക്ക് മരുന്നു വിരുദ്ധ കോടതി ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഷഹാബുദ്ദീന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ വഴിവിട്ട് സഹായിച്ചു എന്നാണ് കേസ്. കമ്പനികള്‍ക്ക് നിയന്ത്രിത ഔഷധമായ എഫെഡ്രിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. മുന്‍ പ്രധാനമന്ത്രി ഗിലാനിയുടെ പുത്രന് അലി മൂസാ ഗിലാനിക്കെതിരെയും ഇതേ കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.