പ്രശസ്ത പാകിസ്ഥാന് അഭിനേത്രി വീണ മാലിക്കെനെതിരെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലാഹോറില്‍ കേസെടുത്തു. ഇന്ത്യയില്‍ ‘ബിഗ് ബോസ്’ എന്ന ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സമയത്ത് വീണ അനിസ്ലാമികമായും അസാന്മാഗികമായും പ്രവര്‍ത്തിച്ചു എന്നതാണ് കേസ്.
ലാഹോര്‍ സ്വദേശിയായ മിയാന്‍ മുഹമ്മദ് ഇഖ്ബാല്‍ എന്ന ലാഹോര്‍ സ്വദേശിയാണ് വീണയ്ക്ക് എതിരെ രംഗത്ത് എത്തിയിട്ടുള്ളത്. റിയാലിറ്റി ഷോയില്‍ വീണ നടത്തിയ അസാന്മാര്ഗിക പ്രവര്‍ത്തികളെ കുറിച്ച് പാകിസ്ഥാന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ് എന്നും അതിനാല്‍ പൊലീസ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഇഖ്ബാല്‍ പറയുന്നത്.
പ്രാഥമിക വാദങ്ങള്‍ക്ക് ശേഷം ഷാലിമാര്‍ പൊലീസില്‍ നിന്ന് കോടതി അഭിപ്രായം തേടിയിട്ടുണ്ട്. ഷാലിമാര്‍ സ്റ്റേഷന് ഓഫീസര്‍, ലാഹോഎര് ഡിഐജി എന്നിവരും കേസിലെ കക്ഷികളാണ്.
കഴിഞ്ഞ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പാകിസ്ഥാനില്‍ നിന്ന് പങ്കെടുത്ത രണ്ട് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വീണ മാലിക്.