വീടിന്റെ ബാല്‍ക്കണിയില്‍ ചിരിച്ചുകൊണ്ടിരിക്കെ ബാലന്‍സ് തെറ്റി; അധ്യാപികയ്ക്ക് സംഭവിച്ചത്...

ചിരിച്ചുകൊണ്ടിരിക്കെ ബാലന്‍സ് തെറ്റി താഴെ വീണ് അധ്യാപിക മരിച്ചു

Mexico , US Teacher Death , Death , അധ്യാപിക , അപകടം , മരണം
വാഷിംഗ്ടണ്‍| സജിത്ത്| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2017 (16:15 IST)
വീടിന്റെ ബാല്‍ക്കണിയില്‍ ചിരിച്ചുകൊണ്ടിരുന്ന താഴെ വീണ് മരിച്ചു. അമേരിക്കന്‍ സ്വദേശിയായ ഷാരോണ്‍ റാഗോലി സിഫേര്‍ണോ(50)യ്ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. മെക്‌സിക്കോയിലാണ് സംഭവം നടന്നത്.

അവധി ആഘോഷിക്കാനായി മകളുടെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ വേളയിലായിരുന്നു അപകടം. വീടിന്റെ ബാല്‍ക്കണിയിലെ ബെഞ്ചിലിരുന്ന് സംസാരിച്ച് ചിരിക്കുന്നതിനിടെ പിന്നിലേക്ക് മറിഞ്ഞ ഷാരോണ്‍ ബാലന്‍സ് തെറ്റി താഴെയ്ക്ക് വീഴുകയായിരുന്നു.

ശരീരത്തിനും തലയ്ക്കുമേറ്റ ഗുരുതരമായ പരുക്കുകളാണ് മരണകാരണമായത്. ഷാരോണ്‍ മദ്യപിച്ചിട്ടില്ലെന്നും പിന്നിലേക്ക് മറിഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഒന്നുമില്ലാഞ്ഞതാണ് അപകടകാരണമെന്നും സഹോദരന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് മരിച്ച ഷാരോണ്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :