വസ്ത്രമുരിഞ്ഞ പൈലറ്റിനെ കസ്റ്റഡിയിലെടുത്തു

സാവോപോളോ| WEBDUNIA|
സുരക്ഷാ പരിശോധനയെ കളിയാക്കി വസ്ത്രമുരിഞ്ഞ യുഎസ് പൈലറ്റിനെ ബ്രസീലിലെ റിയോ ഡി ജനീറോ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റായ മൈക്കല്‍ ഡി സ്ലിന്‍ (49) ആണ് വിവാദ കഥാപാത്രമായത്. സാധാരണഗതിയിലുള്ള സുരക്ഷാ പരിശോധനയ്ക്കിടെ സ്ലിന്നിനോട് ബെല്‍റ്റും ഷൂസും ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. പരിശോധകരുടെ ആവശ്യം കേട്ട് പരിഹസിച്ച് ചിരിച്ച യുഎസ് പൈലറ്റ് തന്റെ പാന്റ് കണങ്കാലോളം താഴ്തി അടിവസ്ത്ര പ്രദര്‍ശനം നടത്തുകയായിരുന്നു.

സുരക്ഷാ നിയമങ്ങളെ മാനിക്കാതിരിക്കുകയും ഉദ്യോഗസ്ഥരെ കളിയാക്കുകയും ചെയ്ത സ്ലിന്നിനെ അറസ്റ്റ് ചെയ്തു എങ്കിലും ഉപാധികളോട് ഉടന്‍ മോചിപ്പിച്ചു. ഇനി ബ്രസീലിലെത്തുമ്പോള്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരാവാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് സ്ലിന്നിന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് തിരിച്ചു പറക്കാന്‍ സാധിച്ചത്.

യുഎസ് പൈലറ്റുമാര്‍ ബ്രസീല്‍ സുരക്ഷാ സംവിധാനങ്ങളോട് സഹകരിക്കാത്തത് ഇതാദ്യമല്ല എന്നാണ് അധികൃതര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :