വധുവിന് ‘സ്വീറ്റ് 90’, വരന് 73!

ലണ്ടന്‍| WEBDUNIA|
PRO
പ്രായം പ്രണയത്തിനു വിഘാതമല്ല എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍, പ്രായം വിവാഹത്തിനും തടസ്സമല്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്! ലണ്ടനില്‍ നിന്നുള്ള ഒരു വിവാഹ വാര്‍ത്ത ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും.

ബെറ്റി എര്‍സ്കിന്‍ എന്ന തൊണ്ണൂറുകാരിയും എഴുപത്തിമൂന്നുകാരനായ റോബിന്‍ ട്രിമെയ്ന്‍ എന്നയാളും തമ്മിലുള്ള വിവാഹമാണ് പ്രായം പ്രണയത്തിനു മാത്രമല്ല വിവാഹത്തിനും തടസ്സമല്ല എന്ന് വ്യക്തമാക്കുന്നത്. ഏഴ് വര്‍ഷം നീണ്ട സൌഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ഡെവണിലെ ട്രഫാല്‍ഗര്‍ കോര്‍ട്ട് റിട്ടയര്‍‌മെന്റ് ഹോമില്‍ ഒരേ ബ്ലോക്കില്‍ താമസിക്കാനിടയായതാണ് ഇരുവരെയും പരസ്പരം അടുപ്പിച്ചത്. റോബിന്‍ സ്ഥിരമായി ബെറ്റിയെ സന്ദരിക്കാനെത്തുമായിരുന്നു. പതുക്കെ, സൌഹൃദം വളര്‍ന്ന് വിവാഹത്തിലെത്തി.

അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍, കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം അവസാനത്തോടെ ഒരു ഹണിമൂണിന് പോകുന്നതിനും ഇവര്‍ പദ്ധതിയിട്ടിട്ടുണ്ട്.

ബെറ്റിക്ക് രണ്ട് പെണ്‍‌മക്കളും ഒരു മകനും ആറ് പേരക്കുട്ടികളും ഉണ്ട്. ഒരു മകളും മകനുമുള്ള റോബിന് മൂന്ന് പേരക്കുട്ടികളാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :