ന്യൂയോര്‍ക്ക്|
Last Modified ബുധന്‍, 7 മെയ് 2014 (13:01 IST)
ലോകത്ത് ഒരോ മണിക്കൂറിലും പ്രസവത്തെ തുടര്‍ന്ന് 33 സ്ത്രീകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടന പുറത്തിറക്കിയ സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ലോകത്ത് മാതൃ മരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രസവത്തെ തുടര്‍ന്നുള്ള മാതൃ മരണ നിരക്കില്‍ 1990ലേതിനെക്കാള്‍ 45 ശതമാനം കുറവാണ്
രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ഒരോ മണിക്കൂറിലും 33 സ്ത്രീകളാണ് പ്രസവത്തെ തുടര്‍ന്നോ ഗര്‍ഭ സമയത്തോ മരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മാതൃ മരണ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് പറയുന്നു. വികസ്വര രാജ്യങ്ങില്‍ വികസിത രാജ്യങ്ങളെക്കാള്‍ ഇത് കൂടുതലാണ്. വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ സേവന രംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഡബ്യുഎച്ച്ഒയുടെ റിപ്പോര്‍ട്ട് പറയുന്നു. പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന സ്ത്രീ മരണ നിരക്ക് 1990ല്‍ അഞ്ച് ലക്ഷത്തിലധികമായിരുന്നു.
2013ലിത് പകുതിയോളം കുറയ്ക്കാനായി. 2013ല്‍ 2.89 ലക്ഷം സ്ത്രീകളാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. എന്നാല്‍ കണക്കുകള്‍പ്രകാരം മാതൃ മരണനിരക്കില്‍ വലിയ തോതില്‍ കുറവ് വരുത്താന്‍ ഇപ്പോഴുമായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതേസമയം അമേരിക്ക പോലുള്ള ചില വികസിത രാജ്യങ്ങളില്‍ മാതൃ മരണ നിരക്ക് വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, എച്ച്ഐവി, മലേറിയ, അമിതഭാരം തുടങ്ങിയ രോഗാവസ്ഥകള്‍ കാരണമാണ് നാലിലൊന്ന് മാതൃ മരണനിരക്കുകളും സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.