കൊല്ലപ്പെട്ട അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളം അറിയാമായിരുന്നെന്ന ആരോപണം മുന്‍ പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് നിഷേധിച്ചു. ലാദന് അബോട്ടാബാദില്‍ ഒളിച്ചുകഴിയുന്ന വിവരം അറിയുമായിരുന്നില്ല. ഇക്കാര്യത്തില്‍ താന്‍ നൂറ് ശതമാനം നിരപരാധിയാണെന്നും മുഷാറഫ് ഒരു ഇസ്രയേലി ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ലാദന് താമസിച്ചിരുന്നത് വളരെ എളുപ്പം കണ്ടിപിടിക്കാവുന്ന സ്ഥലത്തായിരുന്നെന്ന് അമേരിക്ക ആരോപിച്ചിരുന്നു. മുഷാറഫ് പ്രസിഡന്റായിരുന്ന കാലത്താണ് ലാദന് അബോട്ടാബാദില്‍ ഒളിച്ചു പാര്‍ക്കാന്‍ തുടങ്ങിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആരോപണങ്ങളെല്ലാം മുഷാറഫ് നിഷേധിച്ചു.