ലങ്കന്‍ യുദ്ധം അവസാനിപ്പിക്കണം: യുഎസ്

കൊളംബോ| WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (12:04 IST)
ശ്രീലങ്കയില്‍ തമിഴ് പുലികളും സൈന്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് ഇരു വിഭാഗവും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. വടക്കന്‍ ശ്രീലങ്കയില്‍ സാധാരണക്കര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ അമേരിക്ക ആശങ്ക അറിയിച്ചീട്ടുണ്ട്. പോരാട്ടത്തിലൂടെ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാകുമെന്ന്‌ കരുതുന്നില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ റോബര്‍ട്ട്‌ വുഡ്‌ പറഞ്ഞു.

സാധാരണക്കാരെ പുലികള്‍ തടവുകാരാക്കുന്നതില്‍ വിഷമമുണ്ട്. പുലികള്‍ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു എന്നതും ആശങ്കാജനകമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇവരുടെ സുരക്ഷ സുപ്രധാന കാര്യമാണ്‌. തുടര്‍ച്ചയായ ആക്രമണം മൂലം നിരവധി പേര്‍ ഭവനരഹിതരായിട്ടുണ്ട്.

രാജ്യത്തിലെ രാഷ്‌ട്രീയ കക്ഷികള്‍ പ്രശ്നം പരുഹരിക്കാന്‍ മുന്നോട്ട് വരണം. യുദ്ധമേഖലയിലകപ്പെട്ട സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീലങ്കയിലെ അമേരിക്കന്‍ സ്ഥാനപതിയും വിദേശകാര്യ മന്ത്രാലയത്തിലെ തെക്ക് ഏഷ്യന്‍ വിഭാഗവും ശ്രീലങ്കന്‍ സര്‍ക്കാരുമായി വിഷയം സംസാരിക്കുന്നുണ്ട്. രാജ്യത്തിനകത്തുള്ള വിവിധ സംഘടനകള്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ട്. ആവശ്യപ്പെടുകയാണെങ്കില്‍ അമേരിക്ക സര്‍ക്കാരുമായും എല്‍ടിടി‌എയുമായും ചര്‍ച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് എന്തു സഹായം നല്‍കാനും അമേരിക്ക തയ്യാറാണെന്നും റോബര്‍ട്ട്‌ വുഡ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :