മെക്സിക്കോയില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ നിരവധി പേര് മരിച്ചു.
വടക്കന്‍ മെക്സിക്കോയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബസ്സുകള്‍ക്ക് പിന്നില്‍ ലോറി ഇടിച്ചു കയറിയാണ് ദുരന്തമുണ്ടായത്. മൊത്തം 14 പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 28 പേര്‍ക്ക് പരിക്കേറ്റതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇനിയും മരണ സംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.