റാണയുടെ അപേക്ഷ തള്ളണമെന്ന് അമേരിക്ക

ഷിക്കാഗോ| WEBDUNIA|
തനിക്കെതിരായ കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന പാക് വംശജനായ കനേഡിയന്‍ പൌരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയുടെ ആവശ്യം തള്ളണമെന്ന് യുഎസ് സര്‍ക്കാര്‍ കോടതിയില്‍. മുംബൈ ആക്രമണത്തില്‍ ഭീകരരെ സഹായിച്ച ഡേവിഡ്കോള്‍മാന്‍ ഹെഡ്‌ലിയുടെ കൂട്ടുപ്രതിയാണ് റാണ.

ഡെന്‍മാര്‍ക്കില്‍ ഭീകരാക്രമണത്തിനു ശ്രമിച്ചു, ലഷ്കര്‍ ഇ തയിബയെ സഹായിച്ചു എന്നിങ്ങനെയുള്ള കേസുകളില്‍ റാണ കുറ്റക്കാരനാണെന്ന് നേരത്തെ ഷിക്കാഗോ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുനര്‍വിചാരണ നടത്തണമെന്നാണ് റാണ ആവശ്യപ്പെടുന്നത്.

റാണ തന്നെ സഹായിച്ചത് തന്റെ ഭീകരബന്ധം അറിയാതെയാണെന്ന് ഹെഡ്‌ലി തന്നെ മൊഴി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :