റഷ്യ എകെ 47 ഉപേക്ഷിക്കുന്നതെന്തിന്?

മോസ്കോ| WEBDUNIA|
എ കെ 47 തോക്കുകളുടെ ജന്മദേശമായ റഷ്യയ്ക്ക് അവയോട് താല്പര്യം കുറയുന്നു. 2011-ല്‍ റഷ്യന്‍ സൈന്യം ഈ തോക്ക് വാങ്ങിയതേയില്ലെന്നാണ് റിപ്പോര്‍ട്ട്.

1946-ല്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന മിഖായേല്‍ കലാഷ്‌നിക്കോവ് ആണ് എ കെ 47 തോക്കുകള്‍ ഡിസൈന്‍ ചെയ്തത്. പിന്നീട് ഭീകരരുടെയും മാവോയിസ്റ്റുകളുടെയുമൊക്കെ ഇഷ്ടആയുധമായി ഇത് മാറി. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ഈ വിദ്യ സ്വായത്തമാക്കുകയും ചെയ്തു.

എ കെ 47ന്റെ പ്രസക്തി തൊണ്ണൂറുകളില്‍ തന്നെ നഷ്ടപ്പെട്ടു എന്നാണ് ഇപ്പോള്‍ പറയുന്നത്. അധികം ഭാരമില്ലാത്ത, എളുപ്പം കൈകാര്യം ചെയ്യാവുന്ന ആയുധങ്ങളാണ് സൈന്യത്തിന് ആവശ്യമെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.

ചരിത്രമായി മാറിയ നിരവധി പോരാട്ടങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച എ കെ 47 ന്റെ ശില്പി കലാഷ്‌നിക്കോവിന് ഇപ്പോള്‍ 91 വയസ്സായി. പക്ഷേ റഷ്യന്‍ അധികൃതരുടെ ഈ തീരുമാനം അദ്ദേഹത്തെ അറിയിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :