രാജ്യ സംസ്കാരത്തിന് യോജിക്കാത്ത 51 പേരുകള്‍ സൗദി അറേബ്യയില്‍ നിരോധിച്ചു. രാമ, മായ, ആലീസ് അബ്ദുള്‍ നാസര്‍ തുടങ്ങിയ പേരുകള്‍ ഇതില്‍ ഉള്‍പ്പെടും.
രാജ്യത്തിന്റെ സംസ്കാരത്തിനും മതാവിശ്വാസത്തിനും യോജിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി ആഭ്യന്തര മന്ത്രാലയം പേരുകള്‍ നിരോധിച്ചത്. നിരോധനം സൗദിയിലെ വിദേശികള്‍ക്കും ബാധകമാണ് എന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
രാജപദവികളുമായി ബന്ധമുള്ള മാലിക്ക(രാജ്ഞി), മാലിക്ക്(രാജാവ്) തുടങ്ങിയ പേരുകളും നിരോധിച്ചിട്ടുണ്ട്. നിരോധിച്ച പേരുകള്‍ ഇനി പിറക്കുന്ന കുട്ടികള്‍ക്ക് ഇടാന്‍ പാടില്ല.