ചൈനാക്കാര്‍ ലൈംഗികതയില്‍ കൂടുതല്‍ ഉദാരമനസ്കരാകുകയാണെന്ന് പുതിയ പഠനം പറയുന്നു. ചൈനയിലെ രെന്മിന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്‍ഷ്വാലിറ്റി ആന്‍ഡ് ജന്‍ഡര്‍ ഡയറക്ടര്‍ പന്‍ സുയിമിംഗ് ആണ് ഇത് കണ്ടെത്തിയത്.
ചൈനയില്‍ പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനം പേരും ഒന്നില്‍ കൂടുതല്‍ പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് ആണ് സുയിമിംഗ് പറയുന്നത്. ഇത് ഭാഗികമായി ലൈംഗിക വിപ്ലവത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനാക്കാരുടെ ലൈംഗിക ബന്ധങ്ങളും സമീപനങ്ങളും: 2000-2006 എന്ന പേരില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. 18നും 61 നും ഇടയ്ക്കുള്ള 6010 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷങ്ങളിലാണ് ഒന്നില്‍ കുടുതല്‍ പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചതെന്നും സര്‍വേയില്‍ പറയുന്നു. 2000ത്തില്‍ ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളവരുടെ എണ്ണം 16.9 ശതമാനമായിരുന്നു. അത് 2006 ആയപ്പോഴേക്കും 25.3 ശതമാനമായി ഉയര്‍ന്നു. 1980കളില്‍ ഇത് വെറും ആറ് ശതമാനം മാത്രമായിരുന്നു.
മുന്‍ കാലങ്ങളില്‍ ലൈംഗികതയെന്ന് കേള്‍ക്കുമ്പോഴേ ലജ്ജ പ്രകടിപ്പിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ സജീവമായി ലൈംഗികതയില്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും സര്‍വേയില്‍ പറയുന്നു. ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നഗരത്തിലേക്കുള്ള കുടിയേറ്റവും മറ്റും സ്ത്രീകളെ വളരെ അധികം സ്വാധീനിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകള്‍ കുടുതല്‍ വിദ്യാഭ്യാസമുളളവരായത് അവരെ പരമ്പരാഗത ശൈലികളില്‍ നിന്നും മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അവര്‍ കൂടുതല്‍ ബോധവതികളായിട്ടുണ്ട്. ഗര്‍ഭ നിരോധന ഉപാധികളുടെയും മറ്റും ഉപയോഗവും ഗര്‍ഭമലസിപ്പിക്കലും മറ്റും സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ഒരു നല്ല സമൂഹത്തിന്‍റെ നിലനില്പിന് ലൈംഗികത ആവശ്യമാണെന്ന് സുയിമിംഗ് അഭിപ്രായപ്പെട്ടു. അത് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്.