താലിബാന് ഭീകരര്‍ ബന്ദികളാക്കിയ 23 അംഗ കൊറിയന്‍ സംഘത്തിലെ രണ്ട് സ്ത്രീകളെ തിങ്കളാഴ്ച മോചിപ്പിച്ചു. ഇവര്‍ കടുത്ത രോഗബാധയിലാണെന്ന് സംഘടന കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഗസ്നിയില്‍ നിന്ന് അഞ്ച് മൈല്‍ അകലെ റോഡരികില്‍ വച്ചാണ് ഇവരെ അന്താരാഷ്ട്ര റെഡ് ക്രോസ് അംഗങ്ങള്‍ക്ക് കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുസ്ലീം വേഷത്തിലെത്തിയ ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ജൂലൈ 19 ന് ആണ് 23 അംഗ കൊറിയന്‍ സംഘത്തെ താലിബാന് തട്ടിക്കൊണ്ട് പോയത്. ഇവരില്‍ രണ്ട് പുരുഷന്മാരെ അന്ത്യശാസന സമയം കഴിഞ്ഞതിന്റെ പേരില്‍ വെടിവച്ച് കൊന്നിരുന്നു.
ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം അഫ്ഗാനിസ്ഥാനില്‍ തടവിലാക്കിയിരിക്കുന്ന 21 അംഗ താലിബാന് പ്രവര്‍ത്തകരെ വിട്ടു കിട്ടണമെന്നാണ് ആവശ്യം.