യു എസിനൊപ്പം ചേര്‍ന്ന് ഇന്ത്യ തോല്‍പ്പിച്ചു: ലങ്കന്‍ മാധ്യമങ്ങള്‍
കൊളംബോ|
WEBDUNIA|
PRO
PRO
യുഎന്‍ മനുഷ്യാവകാശ സമിതി പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തതിനെതിരെ ശ്രീലങ്കന്‍ മാധ്യമങ്ങളുടെ രൂക്ഷവിമര്‍ശനം. ശ്രീലങ്കയ്ക്കേറ്റ പരാജയം വിജയമാണെന്ന് സമര്‍ഥിക്കാനായിരുന്നു ലങ്കന്‍ മാധ്യമങ്ങളുടെ ശ്രമം.
യുഎസ് സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ അനുകൂല വോട്ട് ചെയ്തതെന്ന് ലങ്കന്‍ മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ ഒപ്പം കൂട്ടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു എന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. വെറും ഒരു വോട്ടിനാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്, എന്നാല്‍ 23 രാജ്യങ്ങള്‍ വോട്ടിംഗിനെ എതിര്‍ത്തുവെന്നും പത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രീലങ്കയിലെ മനുഷ്യാവകാശധ്വംസനങ്ങള്ക്കെതിരായാണ് യുഎന്‍ പ്രമേയം. 24 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. എന്നാല്‍ ചൈന ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. എട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
എല്ടിടിഇയ്ക്കെതിരായ പോരാട്ടത്തിന്റെ മറപിടിച്ച് തമിഴ് വംശജരെ ശ്രീലങ്ക വേട്ടയാടുന്നതിനെതിരെയാണ് യുഎന്‍ മനുഷ്യാവകാശ കൌണ്‍സില്‍ പ്രമേയം കൊണ്ടുവന്നത്. അമേരിക്കയാണു പ്രമേയം അവതരിപ്പിച്ചത്.
English Summary: 'India is a loser', the Sri Lankan media proclaimed today in comments, a day after Colombo faced censure at the UN Human Rights Council in Geneva, saying New Delhi had failed to carry other South Asian nations with it on the issue.