യുഎസ് നയതന്ത്രജ്ഞന്‍ പാകിസ്ഥാനിലേക്ക്

ഇസ്ലാമാബാദ്| WEBDUNIA| Last Modified ചൊവ്വ, 13 നവം‌ബര്‍ 2007 (17:27 IST)
അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ നെഗ്രൊപോണ്ടെ താമസിയതെ പാകിസ്ഥാനിലെത്തും. എന്നാല്‍ പാകിസ്ഥാനിലെ അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിക്കുന്നതിനായാണോ യുഎസ് നയതന്ത്രജ്ഞന്‍ പാകിസ്ഥാനിലെത്തുന്നതെന്ന് വ്യക്തമല്ല.

നെഗ്രൊപോണ്ടെ എന്നാണ് പാകിസ്ഥാനിലെത്തുന്നതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഈയാഴ്ച അവസാനം അദ്ദേഹം പാകിസ്ഥാനിലെത്തുമെന്ന് പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനിലെത്തുന്ന നെഗ്രോപോണ്ടെ രാജ്യത്തെ അടിയന്തരാവസ്ഥയെ കുറിച്ചും, അല്‍ ക്വയ്ദക്കും താലിബാനുമെതിരായ പോരാട്ടത്തെ കുറിച്ചും പാകിസ്ഥാന്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും എന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം യുഎസ് പ്രതിനിധി പാകിസ്ഥാനിലെത്തുന്നതായി അറിവില്ലെന്ന് പറഞ്ഞ പാകിസ്ഥാന്‍ അധികൃതര്‍ അമേരിക്കന്‍ പ്രതിനിധിയുടെ സന്ദര്‍ശിനത്തിനുള്ള സാധ്യതയെ തള്ളിക്കളഞ്ഞില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :