മൊബൈല്‍ ഓഫറുകള്‍ യുവതീയുവാക്കളെ വഴിതെറ്റിക്കുന്നു; എസ്‌എംഎസ് ഓഫറുകള്‍ക്ക് വിലക്ക്
കറാച്ചി|
WEBDUNIA|
PRO
രാത്രി സമയങ്ങളില്‍ കുറഞ്ഞ നിരക്കില്‍ സംസാരിക്കാനും സന്ദേശങ്ങള്‍ കൈമാറാനും സഹായിക്കുന്ന മൊബൈല്‍ പാക്കേജുകള്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതിനാല്‍ മൊബൈല്‍ കമ്പനികള്‍ ചാറ്റ് ഓഫറുകള്‍ നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി ഉത്തരവിട്ടു.
ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നതിന് ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ കമ്പനികളുടെ ചാറ്റ് ഓഫറുകള്‍ സെപ്റ്റംബര്‍ രണ്ടിനകം നിര്‍ത്തണമെന്നാണ് നിര്‍ദേശം.
പാക് ടെലികോം അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് താലിബ് ദോഗറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചാറ്റിംഗുകള്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും അസന്മാര്‍ഗികതയിലേക്ക് നയിക്കാന്‍ ഇടവരുത്തുന്നതായും മതവാദികള്‍ ആക്ഷേപമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് ചാറ്റ് പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ പാക് ടെലകോം അതോറിറ്റി ഉത്തരവിട്ടത്.