ബ്രിട്ടണില്‍ അയ്യായിരത്തോളം വരുന്ന മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഇസ്ലാമിക നിയമ ലംഘനം നടത്തുന്നവരുടെ കൈ വെട്ടാന്‍ പഠിക്കുകയാണ്! ജൂതന്‍മാര്‍ ലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും ഇസ്ലാമിക സ്കൂളുകളില്‍ പഠിപ്പിക്കുന്നു എന്ന് ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച തോറും നടക്കുന്ന ഇസ്ലാമിക പഠനത്തിന് അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ജൂതന്‍മാര്‍ ആള്‍ക്കുരങ്ങുകളായും പന്നികളായും രൂപമാറ്റം നടത്തുമെന്നും പാഠ പുസ്തകങ്ങളില്‍ പറയുന്നു. ആറ് വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠപുസ്തകത്തില്‍ ഇസ്ലാമിനെ നിഷേധിക്കുന്നവര്‍ മരണശേഷം നരകത്തിലെ അഗ്നിയില്‍ വെന്തുരുകുമെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ നിയമ ലംഘനം നടത്തുന്നവരുടെ കൈ വെട്ടുന്ന രീതിയെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഒരുതവണ കുറ്റം ചെയ്യുന്നവരുടെ കൈ വെട്ടണം എന്നും വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ കാല് വെട്ടണമെന്നും പുസ്തകത്തില്‍ പറയുന്നു. അവയവത്തിന്റെ ഏതുഭാഗമാണ് മുറിക്കേണ്ടതെന്ന് വിശദമാക്കുന്ന ചിത്രങ്ങളും പാഠ പുസ്തകത്തിലുണ്ട്.
സൌദി അറേബ്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന നാല്‍പ്പതോളം സ്കൂളുകളില്‍ ഇത്തരത്തിലുള്ള പാഠ്യ പദ്ധതിയുണ്ടത്രേ. സ്കൂളുകള്‍ക്ക് സൌദി എംബസിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്ന് ‘ബിബിസി’ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.