അഫ്ഗാന് താലിബാന് നേതാവ് മുല്ല ഒമറിന് ഹൃദയാഘാതമുണ്ടായപ്പോള്‍ ചികിത്സാ സഹായം നല്‍കിയത് ഐഎസ്ഐ ആണെന്ന് വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
താലിബാന് നേതാവിന് ജനുവരി 7 ന് ആണ് ഹൃദയാഘാതം ഉണ്ടായത്. പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ ഒമറിനെ കറാച്ചിയിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സിച്ചു എന്നും ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിവിട്ടതെന്നും ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രിയിലെ ഒരു ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന് സ്വകാര്യ അന്വേഷണ ഏജന്‍സി വക്താക്കള്‍ പറയുന്നു. ഒമര്‍ ഹൃദയ ധമനികള്‍ സങ്കോചിക്കാതിരിക്കാനുള്ള ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നും ഡോക്ടറെ ഉദ്ധരിച്ച് ഏജന്‍സി വെളിപ്പെടുത്തുന്നു.
ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയില്ല എന്ന് പാകിസ്ഥാനിലെ യുഎസ് അംബാസിഡര്‍ ഹുസൈന് ഹഖാനി പ്രതികരിച്ചു.