സിംബാബ്‌വേ പ്രസിഡന്‍ഡ് റോബര്‍ട്ട് മുഗാബേ കുഴപ്പത്തിലേക്ക് നീങ്ങുന്നു. തിങ്കളാഴ്ച നടക്കുന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ മുഗാബേയ്‌ക്ക് എല്ലാം തുറന്നു പറയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യങ്ങള്‍ രണ്ടാഴ്ചയായി സിംബാബ്‌വേയിലെ ഒറ്റക്കക്ഷി തെരഞ്ഞെടുപ്പിനെതിരെ കടുത്ത വിമര്‍ശനാം നല്‍കുന്നത്.
ഈ ജിപ്തില്‍ ആഫ്രിഉക്കന്‍ രാഷ്ട്രങ്ങളുടെ തലവന്മാര്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷത്തെ നേതാവ് മോര്‍ഗാന്‍ വംഗിരിയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടേണ്ടി വരുമെന്നാണ് കേള്‍ക്കുന്ന സൂചന. പണപ്പെരുപ്പം മൂലം രാജ്യത്തെ സാമ്പത്തിക നില തകരാറിലായിരിക്കുകയാണ്. അതിനു പിന്നാലെയാണ് രാഷ്ട്രീയ പ്രതിസന്ധി അരങ്ങേറുന്നതും.
ഇതിനു പിന്നാലെ മുഗാബേയുടെ കയ്യൂക്കിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ തേടിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് സായുഷ ആക്രമണത്തിനായി യു എന്നിന്‍റേ അനുമതിയും വാങ്ങി വച്ചിരിക്കുകയാണ്. എന്നാല്‍ ഈ അനുമതിയെ എതിര്‍ക്കുകയാണ് ആഫ്രിക്കന്‍ യൂണിയന്‍.
കെനിയയുടെ മാതൃകയിലുള്ള അധികാര കൈമാറ്റത്തിനാണ് ആഫ്രിക്കന്‍ യൂണിയന്‍ നല്‍കുന്ന ശുപാര്‍ശ. അതേ സമയം 28 വര്‍ഷമായി അധികാരം കയ്യാളുന്ന ഏകാധിപതി മുഗാബേ സമ്മര്‍ദ്ദം ഏറുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്‌ക്ക് സമ്മതിച്ചിരിക്കുക ആണ്. പ്രതിപക്ഷമായ എം ഡി എസ് ഇതിനെ സ്വാഗതം ചെയ്യുകയുമാണ്.