ഇസ്‌ലാമബാദ്|
WEBDUNIA|
Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (12:16 IST)
പാകിസ്ഥാനില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കുനേരെ താലിബാന്‍ ഭീഷണി മുഴക്കി. താലിബാനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു എന്നാരോപിച്ചാണ് മാധ്യമങ്ങള്‍ക്കു നേരെ താലിബാന്‍ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് ഒരു ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചില വാര്‍ത്താ ചാനലുകളുടേയും പത്രം ഓഫീസുകളുടേയും മുന്നില്‍ താലിബാന്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ താക്കീത് നല്‍കുന്നതാണ് പോസ്റ്ററുകള്‍. ഒരു പ്രമുഖ താലിബാന്‍ നേതാവിന്‍റെ പേരിലാണ് പോസ്റ്ററുകള്‍.
താലിബാനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് പോസ്റ്ററുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. മാധ്യമങ്ങള്‍ നിലപാട് തിരുത്തുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ശരിഅത്ത് കോടതിയില്‍ നടപടി സ്വീകരിക്കുമെന്നും പോസ്റ്ററിലുണ്ട്.