മകളെ പീഡിപ്പിച്ച ഓസ്ട്രേലിയക്കാരന് 22 വര്‍ഷം തടവ്

മെല്‍ബണ്‍| WEBDUNIA|
PRO
മുപ്പതു വര്‍ഷത്തോളം സ്വന്തം മകളെ പീഡിപ്പിച്ച ഓസ്ട്രേലിയന്‍ പിതാവിന് 22 വര്‍ഷം തടവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവം. വിക്ടോറിയന്‍ കൌണ്ടി കോടതിയാണ് വിധി പ്രസ്താവിച്ചത്.

മകള്‍ക്ക് 13 വയസ്സായപ്പോള്‍ തന്നെ പീഡനം തുടങ്ങിയ വിക്ടോറിയന്‍ സ്വദേശിയായ പിതാവിന് (ഇയാളുടേ പേര് പുറത്തുവിട്ടിട്ടില്ല) ഈ ബന്ധത്തില്‍ നാലു കുട്ടികളും പിറന്നു. ബാല പീഡനത്തിനും വിശ്വാസ ലംഘനത്തിനുമാണ് കോടതി ഇയാളെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പരോള്‍ ലഭിക്കണമെങ്കില്‍പോലും ഇയാള്‍ക്ക് 18 വര്‍ഷം ശിക്ഷ അനുഭവിക്കണം.

1977 മുതലാണ് ഇയാള്‍ മകളെ പീഡിപ്പിച്ചു തുടങ്ങിയത്. ആദ്യം കുടുംബാംഗങ്ങള്‍ക്കു സുഹൃത്തുക്കള്‍ക്കും മുന്‍പില്‍വെച്ച് പരസ്യമായി മകളെ ചുംബിച്ചാണ് ഇയാള്‍ പീഡനപര്‍വത്തിന് തുടക്കമിട്ടത്. 1978ല്‍ തന്നെ ഒരു സന്നദ്ധ സംഘടന ഇയാളുടേ മോശം പെരുമാറ്റത്തെക്കുറിച്ച് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

20 വയസ് പ്രായമുള്ളപ്പോഴാണ് മകള്‍ ആദ്യമായി അച്ഛന്‍റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്. മൂന്നു കുട്ടികള്‍ക്ക് കൂടി പിന്നീടവള്‍ ജന്‍‌മം നല്‍കി. ഇതില്‍ അവസാനത്തെ കുട്ടി ജന്‍‌മവൈകല്യത്തെതുടര്‍ന്ന് മരണമടഞ്ഞു. 2008ലാണ് മകളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :