ഭീകരപ്രവര്‍ത്തനം പെട്ടെന്ന് തുടച്ച് നീക്കാന്‍ കഴിയില്ല: ഹിനാ റബ്ബാനി
ഇസ്‌ലാമാബാദ്|
WEBDUNIA|
Last Modified ബുധന്‍, 16 ജനുവരി 2013 (09:49 IST)
PRO
PRO
അത്രപെട്ടെന്നൊന്നും ഭീകര പ്രവര്‍ത്തനം തുടച്ച് നീക്കാനാവില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖാര്‍. തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരകളിലൊന്നാണ് പാകിസ്ഥാന്‍. ആയിരം തലയുള്ള ഭീകരസത്വത്തേപോലെയാണ് രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് തീവ്രവാദം. ലോകത്തെവിടെ ഭീകരപ്രവര്‍ത്തനങ്ങള്‍ നാശംവിതച്ചാലും അവിടുത്തുകാരുടെ വേദന മറ്റാരാക്കാളും മനസിലാക്കാന്‍ തങ്ങള്‍ക്കാകുമെന്നും അവര്‍ പറഞ്ഞു.
ഇന്നോ നാളെയോ ഭീകരപ്രവര്‍ത്തനം തുടച്ചുനീക്കാന്‍ കഴിയില്ല. അതിനു വളരെയേറെ സമയം വേണ്ടിവരും. ഇതിനായി രാജ്യം ഒരുങ്ങുകയാണ്. എന്നാല്‍ തീവ്രവാദത്തെ അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്നും ഹിനാ പറഞ്ഞു. വിപുലമായ തീവ്രവാദ വിരുദ്ധ നടപടികള്‍ എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാ സമിതി സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.