പ്രമുഖ വ്യവസായി അരുണ്‍ നായര്‍ പ്രതികാരം ചെയ്യുകയാണ്. ഭാര്യ ലിസ് ഹര്‍ലി തന്നെ ചതിച്ചതിനുള്ള പ്രതികാരം. ലിസ് കൈയൊഴിഞ്ഞ ഉടനെ മറ്റൊരു സുന്ദരിയെ അരുണ്‍ തന്റെ പ്രണയിനിയാക്കിയിരിക്കുന്നു. അതും ലിസ് ഹര്‍ലിയുമായി രൂപസാദൃശ്യമുള്ള കിം ജോണ്സണ് എന്ന മോഡലിനെ.
25കാരിയായ കിം ജോണ്സണ് പശ്ചിമ ലണ്ടനിലെ കെന്‍സിംഗ്ടണിലുള്ള അരുണിന്റെ ഫ്ലാറ്റില്‍ മൂന്ന് രാത്രി ചെലവിട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കിമ്മിനെക്കാള്‍ 20 വയസ് കൂടുതലുള്ള അരുണ്‍ തന്റെ പുതിയ പ്രണയജീവിതം ആഘോഷമാക്കുകയാണ്. സെന്റ് മോറിസിലെ ഒരു ക്ലബില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതായും വാര്‍ത്തകള്‍ വരുന്നു.
അരുണ്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നാണ് അദ്ദേഹത്തോട് അടുത്തുനില്ക്കുന്നവരുടെ ചോദ്യം. അരുണിനെ വിട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണിനെ പ്രണയിക്കാന്‍ ലിസ് ഹര്‍ലി തയ്യാറായതോടെയാണ് ‘തനിക്ക് തന്റെ വഴി’ എന്ന നിലപാട് അരുണും സ്വീകരിച്ചത്.
ഷെയ്ന് വോണിനെ ലിസ് ആലിംഗനം ചെയ്യുന്ന ചിത്രം പുറത്തുവന്നതോടെയാണ് അരുണും ലിസും അടിച്ചുപിരിഞ്ഞത്.