ഭക്ഷണം ബാക്കിവച്ചാല്‍ 1700 രൂപ പിഴ!

ലണ്ടന്‍| WEBDUNIA|
PRO
PRO
റസ്റ്റോറന്റില്‍ കയറിയാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം മുഴുവന്‍ കഴിച്ചു തീര്‍ക്കണം. അഥവാ കഴിക്കാന്‍ പറ്റാതെ വന്നാല്‍ 20 പൌണ്ട്(1700 രൂപയോളം) അടച്ച് മാത്രമേ തിരിച്ചിറങ്ങാന്‍ സാധിക്കൂ. ബ്രിട്ടനിലെ ഒരു ചൈനീസ് റസ്റ്റോറന്റ് അധികൃതര്‍ ആണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

ഭക്ഷണം എത്ര വേണമെങ്കിലും കഴിക്കാം, പക്ഷേ കളയരുത്- ഇതാണ് റെസ്റ്റോറന്റുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച നോട്ടീസും ഇവിടെ പതിച്ചിട്ടുണ്ട്.

പക്ഷേ ഇത് കാര്യമാക്കാതെ ഭക്ഷണം ബാക്കിവച്ച ഒരു യുവതിക്കും കുട്ടികള്‍ക്കും കഴിഞ്ഞ ദിവസം പണികിട്ടി. യുവതിയുടെ പക്കല്‍ നിന്ന് അധികൃതര്‍ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷണം വായില്‍‌വയ്ക്കാന്‍ കൊള്ളാത്തതിനാലാണ് ബാക്കിവച്ചത് എന്നാണ് യുവതിയുടെ വാദം. ബാക്കി വന്ന ഭക്ഷണം തൂവാലയില്‍ പൊതിയാന്‍ അവര്‍ ശ്രമം നടത്തിയെങ്കിലും അധികൃതര്‍ ഇത് കൈയോടെ പിടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :