ലണ്ടന്‍|
WEBDUNIA|
Last Modified വെള്ളി, 25 ജൂലൈ 2008 (14:01 IST)
ബ്രിട്ടന്റെ ആണവ പോര്‍മുനകള്‍ കാലാനുസൃതമായി നവീകരിക്കേണ്ടതുണ്ടെന്ന് ഒരു സര്‍ക്കാര്‍ രേഖയില്‍ നിര്‍ദ്ദേശിക്കുന്നു.
ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്, ആയുധ നിര്‍മ്മാതാക്കളുടെ ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തതായി വ്യക്തമാക്കിയതായി ഡെയിലി ടെലഗ്രാഫ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍ നിലവിലുള്ള ആണവായുധ ശേഖരം 3 ബില്യണിന് അകത്തുവരുന്ന തുകയില്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് രേഖ പറയുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ നേരത്തെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം നിഷേധിച്ചിരുന്നു.
പോര്‍മുനകളും മിസ്സൈലുകളും ഉള്‍പ്പടെയുള്ള ആയുധങ്ങളും നവീകരിക്കാനാണ് പദ്ധതി. ബ്രിട്ടന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്.