ലണ്ടന്‍|
WEBDUNIA|
Last Modified വെള്ളി, 25 ജൂണ്‍ 2010 (19:30 IST)
ബ്രിട്ടീഷ് സര്‍ക്കാര്‍ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുന്നു. കുടിയേറ്റം കാരണം ജനസംഖ്യാ പെരുപ്പം ഉണ്ടായതാണ് ഇത്തരമൊരു നിയന്ത്രണമേര്‍പ്പെടുത്താന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുന്നത്.
2009 പകുതിയോട് പുറത്തുവന്ന കണക്ക് അനുസരിച്ച് രാജ്യത്ത് 61.8 ദശലക്ഷം ആളുകളാണ് ഉള്ളത്. അതായത്, തൊട്ടു മുമ്പത്തെ വര്‍ഷത്തെക്കാള്‍ 394,000 ആളുകള്‍ കൂടുതല്‍.
വരും മാസങ്ങളില്‍ ജനസംഖ്യാ നിയന്ത്രണം ശക്തമാക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു. തൊഴില്‍ പെര്‍മിറ്റുകള്‍ കുറച്ചും വിവാഹ നിയമങ്ങളിലൂടെയും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിച്ചും ഇമിഗ്രേഷന്‍ നിയമം ശക്തമാക്കുമെന്നും ഗ്രീന്‍ വ്യക്തമാക്കി.
കുടിയേറ്റ നിരക്ക് 1990 കളിലേതിനു സമാനമാക്കുകയാണ് ബ്രിട്ടണിലെ പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം. ബ്രിട്ടീഷ് പൌരന്മാരുടെ വിദേശ വധുക്കള്‍ക്ക് ഉയര്‍ന്ന ഇംഗ്ലീഷ് പരിജ്ഞാനം വേണമെന്ന് അടുത്തിടെ നിയമം കൊണ്ടുവന്നിരുന്നു.