ബ്രസീല്‍: പേമാരിയില്‍ 59 മരണം

റിയോ ഡീ ജനിറോ| WEBDUNIA|
തെക്കന്‍ ബ്രസീലില്‍ പേമാരിയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി. ഭവനരഹിതരായവരുടെ എണ്ണം 43000 ആണ്.

പ്രളയം രൂക്ഷമാ‍യ സാന്ത കതരിന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ ഹെലികോപ്റ്ററും മോട്ടോര്‍ ബോട്ടുകളും ശ്രമം നടത്തുകയാണ്.

സാന്ത കതരിനയില്‍ ഒന്നരദശലക്ഷം പേരെയാണ് ദുരിതം ബാധിച്ചിരിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ ലൂയിസ് ഹെന്‍‌റിക് സില്‍‌വേരിയ പറഞ്ഞു. വൈദ്യുതി ബന്ധങ്ങളും നിലച്ചിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയരുമെന്ന് സൂചനയുണ്ട്. നിരവധി പേരെ കാണാതയതാണ് ഈ സംശയത്തിന് കാരണമായി അധികൃതര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :