മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് നിഷേധിച്ചു. കൊലപാതകത്തിന് പിന്നിലുള്ളവരെ അവരുടെ ഭര്‍ത്താവ് കൂടിയായ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് അറിയാമെന്നും മുഷറഫ് പറഞ്ഞു.
ബേനസീര്‍ ഭൂട്ടോ വധക്കേസ് വിചാരണയ്ക്ക് വിദേശത്ത് കഴിയുന്ന പര്‍വേസ് മുഷറഫിനെ തിരികെയെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍, മുഷറഫ് ബേനസീറിന് വി വി ഐ പി സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം.
എന്നാല്‍ ബേനസീര്‍ ഭൂട്ടോയുടെ സുരക്ഷാകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരാണെന്നും മുഷറഫ് പറഞ്ഞു. തന്നെ ഭൂട്ടോ ഒരു ഭീഷണിയായി കണ്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.