ബുര്‍ഖയ്ക്ക് ഡെന്മാര്ക്കില് സ്ഥാനമില്ല: പ്രധാനമന്ത്രി
കോപ്പന്‍ഹേഗന്‍|
WEBDUNIA|
Last Modified ബുധന്‍, 20 ജനുവരി 2010 (12:04 IST)
PRO
ഫ്രാന്‍സിന് പിന്നാലെ ഡെന്മാര്ക്കും ബുര്‍ഖയ്ക്കും മുഖാവരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പ്രധാനമന്ത്രി ലാര്‍സ് ലൊയേക്കി റസ്മുസെന് ആണ് ബുര്‍ഖ നിരോധനത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ബുര്‍ഖയ്ക്കും മുഖാവരണത്തിനും ഡെന്മാര്ക്കില് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോപ്പന്‍ഹേഗനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുര്‍ഖയും മുഖാവരണവും സമ്പൂര്‍ണ്ണമായി രാജ്യത്ത് നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഇതിന്റെ നിയമപരവും അല്ലാത്തതുമായ പരിമിതികള്‍ വിലയിരുത്തി വരികയാണെന്നും റസ്മുസെന് പറഞ്ഞു.
സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. ഡാനിഷ് സമൂഹത്തില്‍ ബുര്ഖയ്ക്കോ മുഖാവരണത്തിനോ സ്ഥാനമില്ല. സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുമായും മാനുഷീക പരിഗണനയും വെച്ച് ഡെന്മാര്ക്ക് ശക്തമായി എതിര്‍ക്കുന്ന അടയാളങ്ങളാണ് ബുര്‍ഖയും മുഖാവരണവും റസ്മുസെന് പറഞ്ഞു.
തുറന്ന ജനാധിപത്യസമൂഹമാണ് ഡെന്മാര്ക്കിലേത്. ക്ലാസ് മുറികളിലാണെങ്കിലും തൊഴിലിടങ്ങളിലാണെങ്കിലും അന്യോന്യം സംസാരിക്കുന്ന വ്യക്തികള്‍ തമ്മില്‍ കാണണം. ഭരണഘടനയെ ബാധിക്കാത്ത തരത്തില്‍ ബുര്‍ഖയുടെയും മുഖാവരണത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.