ബഹിരാകാശ സഹകരണത്തിന് ഇന്ത്യ

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2008 (16:19 IST)
രാഷ്ട്രീയ തലത്തില്‍ ഇന്ത്യയും അമേരിക്കയുമായി ധാരണയിലെത്തുന്നത് നല്ലത് തന്നെ. എന്നാല്‍, ഈ ധാരണയും സഹകരണവും ബഹിരാകാശ ഗവേഷണത്തിലും ബഹിരാകാശ വാണീജ്യത്തിലും മറ്റും വേണമെന്ന് ഇന്ത്യ.

രാഷ്ട്രീയ തലത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ പരസ്പരധാരണയുണ്ട്. എന്നാല്‍, 2005ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ബഹിരാകാശ സഹകരണത്തിലും മറ്റും ബന്ധം ശക്തിപ്പെടുത്താമെന്ന് ധാരണയായിരുന്നു. ഇത് മുന്നോട്ട് കൊണ്ട് പോകാനാണ് ഇന്ത്യക്ക് താല്പര്യം- ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍ പറഞ്ഞു.

‘ഗ്ലോബല്‍ സ്പേസ് അജണ്ട’ എന്ന പേരില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെ ആണ് മാധവന്‍ നായര്‍ ഇത് പറഞ്ഞത്. ബഹിരാകാശ രംഗത്ത് ഇന്ത്യാ-അമേരിക്ക സഹകരണത്തിനുളള നടപടികള്‍ സാവധാനമാണ് പുരോഗമിക്കുന്നത്. ഇത് വേഗത്തിലാകണമെന്ന് മാധവന്‍ നായര്‍ പറഞ്ഞു.

ഐ എസ് ആര്‍ ഒ ആരംഭം മുതല്‍ സമാധാന ആവശ്യങ്ങള്‍ക്കായി ബഹിരാകാശം ഉപയോഗിക്കണെമെന്ന നിലപാടിലാണെന്ന് മാധവന്‍ നായര്‍ പറഞ്ഞു. ബഹിരാകാശം ആയുധക്കലവറയാക്കാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :