ലണ്ടന്‍|
WEBDUNIA|
Last Modified തിങ്കള്‍, 30 ജനുവരി 2012 (10:40 IST)
ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലെ പ്രതിക്ക് ശിക്ഷ ലഭിച്ചു. 1986-ല്‍ നടന്ന ബലാത്സംഗക്കേസിലാണ് മാര്‍ട്ടിന്‍ ഈക്(46) എന്നയാള്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തെ തടവാണ് കാന്റര്‍ബറി ക്രൌണ്‍ കോടതി ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്.
ബലാത്സംഗത്തിനിരയായ സ്ത്രീ അസുഖത്തെ തുടര്‍ന്ന് 2000-ത്തില്‍ മരണത്തിന് കീഴടങ്ങിയിരുന്നു. കെന്റിലെ ഫോക്സ്റോണില്‍ വച്ചാണ് മാര്‍ട്ടിന്‍ ഇവരെ ആക്രമിച്ചത്. പബ്ബില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഇയാളുടെ ആക്രമണം. എന്നാല്‍ കേസ് എങ്ങുമെത്താതെ കിടന്നു.
2011-ല്‍ മാര്‍ട്ടില്‍ മറ്റൊരു സ്ത്രീയെ ആക്രമിച്ചപ്പോഴാണ് ഈ കേസില്‍ വഴിത്തിരിവിലെത്തിയത്. മാര്‍ട്ടിനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ പഴയ സംഭവത്തിലെ സ്ത്രീയുടെ വസ്ത്രത്തിലെ ശ്രവങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ മാര്‍ട്ടില്‍ കുടുങ്ങുകയും ചെയ്തു.